ജനുവരി
************
ജനുവരി മാസം ജനിച്ചവർ പൊതുവേ സൗന്ദര്യമുള്ളവരായിരിക്കും. ഇവർ അനാവശ്യമായി ബഹളം വയ്ക്കുന്നവരും പെട്ടെന്ന് മുഷിപ്പുണ്ടാകുന്നവരും അപൂർവ്വമായി മാത്രം ദേഷ്യപ്പെടുന്നവരുമായിരിക്കും. പെട്ടെന്ന് വിഷമം വരുന്ന സ്വഭാവക്കാരാണ് ഇവർ.
–
ഫെബ്രുവരി
************
ഈ മാസം ജനിച്ചവരിൽ കൂടുതൽ പേരും ചിന്തകളിൽ മുഴുകിയിരിക്കുന്നവരും ,ബുദ്ധിശാലികളും സാമർഥ്യമുള്ളവരുമായിരിക്കും. ആളുകളെ പെട്ടെന്ന് ആകർഷിക്കാൻ ഇവർക്ക് കഴിയും. ഇവർ സത്യസന്ധരും, ഈശ്വര ഭക്തി കൂടുതലുള്ളവരും ആയിരിക്കും. തീർച്ചയായും ലക്ഷ്യത്തിലെത്തിച്ചേരാൻ ഇവർക്ക് കഴിയും.സുഹൃത്തുക്കളോട് ഏറെ സ്നേഹമുള്ള ഇവർ അത് വല്ലപ്പോഴും മാത്രമേ പ്രകടിപ്പിക്കാറുള്ളൂ.
–
മാർച്ച്
************
ആകർഷകമായ വ്യക്തിത്വമുള്ളവരാണ് മാർച്ച് മാസത്തിൽ ജനിച്ചവർ.സ്വാഭാവികമായും ഇവർ സത്യസന്ധരും, ധീരന്മാരും സഹാനുഭൂതിയുള്ളവരുമായിരിക്കും, മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നവരുമായിരിക്കും.ഇവർക്ക് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമായിരിക്കും.
–
ഏപ്രിൽ
************
സൗമ്യ സ്വഭാവക്കാരും വിട്ടുവീഴ്ച സ്വഭാവക്കാരുമാണ് ഇവർ.ഏറെ സംസാരിക്കുന്ന സ്വഭാവമായിരിക്കും ഇവർക്ക്. പല കാര്യങ്ങളിലും ഉത്‌കണ്‌ഠയുള്ളവരായിരിക്കും ഇവർ. നല്ല ഓർമ്മശക്തിയുള്ള ഇവർ എല്ലാ കാര്യങ്ങളും ആലോചിച്ച ശേഷം മാത്രമേ ചെയ്യുകയുള്ളൂ.ഏപ്രിൽ മാസത്തിൽ ജനിച്ചവർ ഏറെ ഫലിതപ്രിയരായിരിക്കും.
–
മെയ്
************
മെയ് മാസത്തിൽ ജനിച്ചവർ പൊതുവേ ദുർവാശിയുള്ളവരും കഠിനഹൃദയമുള്ളവരുമായിരിക്കും. കൂർമ്മ ബുദ്ധിയുള്ളവരും പെട്ടെന്ന് ദേഷ്യം പിടിക്കുന്ന സ്വഭാവക്കാരുമായിരിക്കും ഇവർ. അതീന്ദ്രിയജ്ഞാനമുള്ളവരാണ് മെയ് മാസം ജനിച്ചവർ.ഇവർക്ക് കഴുത്ത്,ചെവി എന്നിവ സംബന്ധിച്ച അസുഖങ്ങൾ,ശ്വാസം മുട്ടൽ എന്നിവ വാരാനുള്ള സാദ്ധ്യത കൂടുതലാണ്. കലകളിലും സാഹിത്യത്തിലും ഇവർക്ക് ഏറെ താത്പര്യമുണ്ടായിരിക്കും.കഠിനാധ്വാനികളായ ഇവർ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്.
–
ജൂണ്‍
************
ഇവർ ഏറെ വ്യക്തിത്വമുള്ളവരും സന്തോഷവാൻമാരുമായിരിക്കും.ക്രൂര സ്വഭാവമുള്ളവരാണെങ്കിലും പങ്കാളികളുമായി ഇവർ ഏറെ സന്തോഷത്തോടെ കഴിയുന്നവരായിരിക്കും. സിനിമയിലേക്ക് തിരഞ്ഞെടുക്കാൻ സാധ്യതയുള്ളവരാണ് ജൂണിൽ ജനിച്ചവർ.ഇവർ ഭാവിയിൽ സിനിമ നടൻ / നടി ആകാനുള്ള സാധ്യതയുണ്ട്.
–
ജൂലൈ
************
ജൂലൈ മാസം ജനിച്ചവർ തമാശകൾ പറയുന്നവരും രഹസ്യങ്ങൾ സൂക്ഷിക്കുന്നവരുമായിരിക്കും. ഇവർക്ക് പെട്ടെന്ന് വിഷമം വരും. ഇവർ കൗശല സ്വഭാവമുള്ളവരാണെങ്കിലും ഇവർ നല്ല സുഹൃത്തുക്കളായിരിക്കും. പൊതുവേ ഫലിതപ്രിയരും , ഉന്മേഷവാന്മാരായിരിക്കും ജൂലൈ മാസം ജനിച്ചവർ.
–
ആഗസ്റ്റ്
************
പൊതുവേ വ്യക്തിത്വം നഷ്ടപ്പെട്ട സ്വഭാവക്കാരാണ് ഇവർ.റിസ്ക്കുകൾ ഏറ്റെടുക്കുന്നവരും , ഭക്ഷണ പ്രിയരുമാണ് ആഗസ്റ്റിൽ ജനിച്ചവർ. പാടാനും സംസാരിക്കാനും ഇവർക്ക് ഏറെ ഇഷ്ടമായിരിക്കും. ഏകാഗ്രത ഇവർക്ക് പൊതുവേ കുറവാണ്. ഇവർ രഹസ്യങ്ങൾ സൂക്ഷിക്കുന്നവരും,വിനോദങ്ങളിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്നവരുമാണ് ഇവർ.
–
സെപ്തംബർ
************
ഏറെ ചുറുചുറുക്കുള്ളവരും, ആകർഷണീയരുമായിരിക്കും സെപ്തംബറിൽ ജനിച്ചവർ. സാഹസിക കൃത്യങ്ങളിൽ ഏർപ്പെടാൻ ഇവർക്ക് ഏറെ താത്പര്യമാണ്. സൗമ്യ സ്വഭാവമുള്ളവരും ബുദ്ധിവാൻമാരുമായിരിക്കും ഇവർ. കാഴ്ചകൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്നവരും ധാരാളം സുഹൃത്തുക്കളുള്ളവരുമായിരിക്കും സെപ്തംബർ മാസത്തിൽ ജനിച്ചവർ.
–
ഒക്ടോബർ
************
പൊതുവേ വിശാല ഹൃദയരും സൗന്ദര്യമുള്ളവരുമാണ് ഒക്ടോബർ മാസത്തിൽ ജനിച്ചവർ. സുഹൃത്തുക്കൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഇവർ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരാണ്. സ്വാഭിപ്രായമുള്ളവരായ ഇവർ പ്രവചിക്കാനാവാത്ത സ്വഭാവക്കരായിരിക്കും. കാര്യക്ഷമത ഇവർക്ക് ഏറെ ഉണ്ടായിരിക്കും.
–
നവംബർ
************
ദൈവ വിശ്വാസമുള്ളവരും , ദേശസ്നേഹമുള്ളവരുമാണ് ഇവർ. തമാശ പറയാൻ ഇവർക്ക് നല്ല കഴിവുണ്ടായിരിക്കും.ഒരാളുടെ പുറമേയുള്ള ഭംഗിയും സ്വഭാവവും നോക്കി അയാളുടെ വ്യക്തിത്വം നിശ്ചയിക്കുന്ന ആളുകളല്ല നവംബർ മാസം ജനിച്ചവർ.നല്ല തൻറേടമുള്ളവരും ഭയമില്ലാത്തവരുമാണ് ഇവർ.
–
ഡിസംബർ
************
ഡിസംബറിൽ ജനിച്ചവർ ഏറെ വ്യക്തിത്വമുള്ളവരും,സൗന്ദര്യമുള്ളവരുമായിരിക്കും. ദേശസ്നേഹമുള്ള ഇവർ കളികൾ ഏറെ ഇഷ്ടപ്പെടുന്നവരാണ്. വളരെ വിനീതമായാണ് ഇവർ സംസാരിക്കുക. സംസാര പ്രിയരാണ് ഡിസംബർ മാസത്തിൽ ജനിച്ചവർ .
Monday, 15 December 2014
Jathakam 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment