Thursday 22 January 2015

ചരിത്രത്തില്‍ ഇന്ന്: മുള്‍ട്ടാന്‍ ഉപരോധം അവസാനിക്കുന്നു, വിക്ടോറിയ രാജ്ഞി അന്തരിക്കുന്നു


ചരിത്രത്തില്‍ ഇന്ന്: മുള്‍ട്ടാന്‍ ഉപരോധം അവസാനിക്കുന്നു, വിക്ടോറിയ രാജ്ഞി അന്തരിക്കുന്നു


Jan 22 2015 11:08 AM
1849 ജനുവരി 22
രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തോടെ മുള്‍ട്ടാന്‍ ഉപരോധം അവസാനിക്കുന്നു

1849 ജനുവരി 22നു മുള്‍ട്ടാന്‍ ഉപരോധം അവസാനിച്ചു. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധമായിരുന്നു ഉപരോധത്തിന് അന്ത്യം കുറിച്ചത്. ദക്ഷിണേഷ്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിക്കുന്നതിന് കാരണമായ യുദ്ധമായിരുന്നു ഇത്. പ്രദേശവാസികളും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള അവസാന യുദ്ധമായിരുന്നു ഇത്. മഹാനായ സിഖ് ഭരണാധികാരി രഞ്ജിത്ത് സിംഗ് തന്റെ സാമ്രാജ്യം കശ്മീരിലേക്കും അഫ്ഗാനിസ്ഥാനിലേക്കും വ്യാപിപ്പിച്ചു. 1839ല്‍ അദ്ദേഹം മരിച്ചതോടെ സാമ്രാജ്യം ചിന്നഭിന്നമായി.1945-46 കാലയളവില്‍ ബ്രിട്ടീഷുകാര്‍ അതിര്‍ത്തികള്‍ ലംഘിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. അത് പിന്നീട് ആദ്യ ആംഗ്ലോ-സിഖ് യുദ്ധം എന്നറിയപ്പെട്ടു

. ബ്രിട്ടന്റെ വിജയങ്ങള്‍ അവരെ ലാഹോര്‍ ഉടമ്പടിയില്‍ ഒപ്പിടുന്നതില്‍ കൊണ്ടെത്തിച്ചു. കാശ്മീരില്‍ ബിയാസിനും സത്‌ലജിനും ഇടയിലുള്ള സ്ഥലം വിട്ടു നല്‍കുന്നതിലേക്ക് ഇത് സിഖുകാരെ കൊണ്ടെത്തിച്ചു. ലാഹോര്‍ ദര്‍ബാര്‍ തിരിച്ചു കിട്ടാന്‍ ബ്രിട്ടീഷുകാര്‍ക്ക് 75 ലക്ഷം രൂപ കൊടുക്കേണ്ടി വന്നു. സിഖ് സാമ്രാജ്യത്തിലെ പ്രമുഖ നഗരമായ മുള്‍ട്ടാനിലെ ഗവര്‍ണര്‍ ദിവാന്‍ മുള്‍രാജ ആയിരുന്നു. അദ്ദേഹമൊരു ഹൈന്ദവ പ്രമാണിയായിരുന്നു. ലെഫ്റ്റനന്റ് ഹെര്‍ബര്‍ട്ട് എഡ്വേര്‍ഡ് പഷ്തൂണ്‍ അസമത്വവാദികളുടെയും ചില സിഖ് വിമതരുടെയും പിന്തുണയോടെ ദിവാന്‍ മുള്‍രാജിനെ പരാജയപ്പെടുത്തി. ഈ യുദ്ധം ബാറ്റില്‍ ഓഫ് കിന്നേരി എന്നറിയപ്പെട്ടു. പക്ഷേ മുല്‍രാജിന് എളുപ്പത്തില്‍ മുള്‍ട്ടാന്‍ വിട്ടു പോകാന്‍ കഴിഞ്ഞില്ല. പട്ടണത്തിലേക്കു കടക്കാന്‍ ബ്രിട്ടീഷുകാര്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. അവസാനം മുള്‍ട്ടാന്‍ പട്ടണത്തില്‍വെച്ച് 1849 ജനുവരി 22നു മുള്‍രാജ് കീഴടങ്ങി.


1901 ജനുവരി 22
വിക്ടോറിയ രാജ്ഞി അന്തരിച്ചു
1901 ജനുവരി 22നു വിക്ടോറിയ രാജ്ഞി അന്തരിച്ചതോടെ വിക്ടോറിയന്‍ കാലഘട്ടത്തിന് അവസാനമായി. 63 വര്‍ഷം അവര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അനശ്വരത കാത്തുസൂക്ഷിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലഘട്ടമായിരുന്നു അത്.

അമ്മാവനായ വില്ല്യം അഞ്ചാമന്‍ 1937ല്‍ അന്തരിച്ചതിനു ശേഷമായിരുന്നു വിക്ടോറിയ അധികാരം ഏറ്റെടുത്തത്. മരിക്കുമ്പോള്‍ ഇവര്‍ക്ക് 37 പേരക്കുട്ടികള്‍ ഉണ്ടായിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം Great Mondaysഎന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

No comments:

Post a Comment