മുയലുകളെപോലെ വംശവര്‍ദ്ധനവ് നടത്തുന്നവരാണോ നല്ല കത്തോലിക്കര്‍?- മാര്‍ പാപ്പ ചോദിക്കുന്നു
Jan 22 2015 07:26 AM
ലിന്‍ഡ്‌സെ ബീവെര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
പാപ്പയുടെ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വാചാലനായിരുന്നു.
തൊഴിലവസരങ്ങളെക്കുറിച്ചും സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചും പള്ളികളില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു. ഇറാഖിലെ യുദ്ധത്തെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും അദ്ദേഹം തുറന്ന് സംസാരിച്ചു. അദ്ദേഹത്തിന്റെ തന്നെ വിരമിക്കലിനെപ്പറ്റിയും അദ്ദേഹം ചിന്തകള്‍ പങ്കുവച്ചു. കൂടാതെ, ഫിലിപ്പീന്‍സില്‍ നിന്നുമുള്ള അദ്ദേഹത്തിന്റെ മടക്കയാത്രയില്‍, 'മുയലുകളെ പോലെ വംശവര്‍ദ്ധന നടത്തുന്നവരാണ്' നല്ല കത്തോലിക്കര്‍ എന്ന് ചിലര്‍ കരുതുന്നതായി പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ജനനനിയന്ത്രണത്തിലുള്ള സഭയുടെ നിലപാടുകളെക്കുറിച്ചും അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി.
വത്തിക്കാന്‍ ഇന്‍സൈഡറില്‍ വന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ഇതാ:
വിദഗ്ധര്‍ പറയുന്നതില്‍ നിന്നും, ജനസംഖ്യയെ നിലനിര്‍ത്താന്‍ ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികള്‍ എന്നതാണ് അഭികാമ്യം എന്ന് ഞാന്‍ കരുതുന്നു. രക്ഷകര്‍തൃത്വത്തിന്റെ ഉത്തരവാദിത്വമാണ് പ്രധാനം. അത് എങ്ങനെ നിര്‍വഹിക്കപ്പെടണം എന്ന് അവരുടെ പുരോഹിതന്റെ സഹായത്തോടെ തീരുമാനിക്കാം....എന്നാല്‍ ക്ഷമിക്കുക, മുയലുകളെ പോലെ വംശവര്‍ദ്ധന നടത്തുന്നവരാണ് നല്ല കത്തോലിക്കര്‍ എന്ന് ചിലര്‍ വിശ്വസിക്കുന്നു, അല്ലേ? രക്ഷകര്‍തൃത്വത്തിന്റെ ഉത്തരവാദിത്വം: അത്തരം വിഷയങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെ പള്ളികളില്‍ വിവാഹ പിന്തുണ സംഘങ്ങള്‍ നിലനില്‍ക്കുന്നത് അതുകൊണ്ടാണ്; അവിടെ പുരോഹിതര്‍ ഉണ്ടെന്ന് മാത്രമല്ല, ഇതിനെ സഹായിക്കുന്ന നിരവധി സ്വീകാര്യമായ പരിഹാരങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് എനിക്കറിയാം. മറ്റൊരു കാര്യം കൂടി: ദരിദ്രരെ സംബന്ധിച്ചിടത്തോളം കുട്ടികള്‍ നിധികളാണ്. എന്നാല്‍ ഇതിലും ചില ജാഗ്രതകള്‍ വേണമെന്നതാണ് യാഥാര്‍ത്ഥ്യം. രക്ഷകര്‍തൃത്വത്തിന്റെ ഉത്തരവാദിത്വത്തോടൊപ്പം തങ്ങളുടെ കുട്ടികളെ നിധികളായി കാണാനുള്ള മാതാവിന്റെയോ പിതാവിന്റെയോ വിശാലമനസ്‌കത അംഗീകരിക്കുകയും ചെയ്യുക.
ഏഴ് സിസേറിയനുകള്‍ക്ക് ശേഷം തന്റെ എട്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച ഒരു സ്ത്രീയെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പരിചയപ്പെട്ട കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'അത് നിരുത്തരവാദമാണ്!' അദ്ദേഹം പറഞ്ഞു. താന്‍ ദൈവത്തില്‍ വിശ്വസിക്കേണ്ടിയിരിക്കുന്നു എന്നവര്‍ വാദിച്ചേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പക്ഷെ ഉത്തരവാദിത്വം പുലര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളാണ് ദൈവം നിങ്ങള്‍ക്ക് കാണിച്ചു തരുന്നത്.'
ഗര്‍ഭനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള സഭയുടെ നിലപാടുകള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുമ്പോഴും, സ്ത്രീയുടെ ആര്‍ത്തവ ചക്രത്തെ പിന്തുടര്‍ന്നു കൊണ്ട് അപ്രതീക്ഷിത ഗര്‍ഭധാരണങ്ങള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ളവയെ സൂചിപ്പിച്ചുകൊണ്ട്, സഭ അംഗീകരിച്ച 'ന്യായമായ' ഗര്‍ഭ നിയന്ത്രണ മാര്‍ഗ്ഗങ്ങളിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടുന്നു.
സര്‍ക്കാരുകളിലും സഭയിലും നിലനില്‍ക്കുന്ന അഴിമതി, അഭിപ്രായ സ്വാതന്ത്ര്യം, സര്‍ക്കാര്‍ വക തീവ്രവാദം എന്നീ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അതിന് ശേഷം 1994ല്‍ ബ്യൂണസ് അയേഴ്‌സില്‍ വച്ച് എങ്ങനെയാണ് ചില ഉദ്യോഗസ്ഥര്‍ തന്നെ കോഴയില്‍ പെടുത്താന്‍ തുടങ്ങിയത് എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി.
ഫ്‌ളോറസ് ജില്ലയിലെ സഹബിഷപ്പായി ഞാന്‍ നിയമിക്കപ്പെട്ട സമയത്താണ് രണ്ട് മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്ന കാണാന്‍ എത്തിയത്. അവര്‍ എന്നോട് പറഞ്ഞു: 'ഈ പാവപ്പെട്ടവര്‍ക്ക് വേണ്ടി ചില സഹായങ്ങള്‍ അങ്ങേയ്ക്ക് വേണം എന്ന് ഞങ്ങള്‍ക്കറിയാം....നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ നാല് ലക്ഷം പെസോസ് ഞങ്ങള്‍ നല്‍കാം.'...ഞാന്‍ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. കാരണം ഇത്രയും വലിയ ഒരു തുക നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ ഒരു സന്യാസിക്ക് പോലും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും. അവര്‍ തുടര്‍ന്നു: 'ഈ സംഭാവന നല്‍കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ ഒരു നിക്ഷേപം തുടങ്ങാം. അതിന് ശേഷം ഇതില്‍ പകുതി പണം ഞങ്ങള്‍ക്ക് നല്‍കിയാല്‍ മതിയാവും.' ആ നിമിഷം ഞാന്‍ വിചാരിച്ചു: അവരെ അപമാനിക്കുകയും സൂര്യന്‍ പ്രകാശിക്കാത്ത ഇടത്തേക്ക് അവരെ ചവിട്ടി താഴ്ത്തുകയും ചെയ്യണോ അതോ ഞാന്‍ നിശബ്ദനാവണോ? ഞാന്‍ നിശബ്ദനാവാന്‍ തീരുമാനിച്ചു. ഞാന്‍ അവരോട് പറഞ്ഞു: 'ഞങ്ങള്‍ പുരോഹിതഗൃഹങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ പ്രാപ്യതയില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അതിനാല്‍ ഒരു രസീത് ഉള്‍പ്പെടെ ആര്‍ച്ച്ബിഷപ്പിന്റെ അക്കൗണ്ടിലേക്ക് നിങ്ങള്‍ പണം അടയ്ക്കുന്നതാവും അഭികാമ്യം'.
No comments:
Post a Comment