Thursday, 29 January 2015

വംശം,ദേശീയത, ദാരിദ്ര്യം; ഇവയും ആസ്ത്മയ്ക്ക് കാരണങ്ങളാണ്- പുതിയ പഠനം

വംശം,ദേശീയത, ദാരിദ്ര്യം; ഇവയും ആസ്ത്മയ്ക്ക് കാരണങ്ങളാണ്- പുതിയ പഠനം


Jan 28 2015 07:23 AM
ലെന്നി ബേണ്‍സ്‌റ്റെയ്ന്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)
അമ്പതുവര്‍ഷത്തിലേറെയായി, 'ഉള്‍നഗരങ്ങളിലെ പ്ലേഗ്'എന്നാണ് കുട്ടികളിലെ ആസ്ത്മയെ ഗവേഷകര്‍ വിളിച്ചിരുന്നത് (ഉള്‍നഗരം:ദാരിദ്ര്യരേഖക്ക് താഴെയുള്ള ഇരുപതു ശതമാനത്തിലധികം ജനസംഖ്യയുള്ള നഗര മേഖല). എന്നാല്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പുതിയ ഗവേഷണം പറയുന്നത് അത് സത്യമല്ലെന്നും, താമസിക്കുന്ന സ്ഥലത്തെക്കാള്‍ ഒരാളുടെ വംശം, ദേശീയത, ദാരിദ്ര്യം എന്നിവയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതുമെന്നാണ്.

'നാഷണല്‍ ഹെല്‍ത്ത് ഇന്റര്‍വ്യൂ സര്‍വേ 'ശേഖരിച്ച, യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ തന്നെയുള്ള 23065 കുട്ടികളുടെ ഡാറ്റ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് റിപ്പോര്‍ട് ചെയ്ത ആസ്ത്മയുടെ ആക്രമണം ഉള്‍നഗരങ്ങളിലും മറ്റു സ്ഥലങ്ങളിലും ഒരുപോലെയാണ് പടര്‍ന്നു പിടിച്ചിരിക്കുന്നത് എന്നാണ്. ഏറ്റവുംപ്രധാനപ്പെട്ട വസ്തുത, ആസ്ത്മ വരാന്‍ ഏറ്റവും സാധ്യതയുള്ളത് ഉള്‍നഗരങ്ങളില്‍ താമസിക്കുന്നവരെക്കാള്‍ കറുത്ത വംശജര്‍,പോര്‍ട്ടോറിക്കന്‍ ദേശീയര്‍, ദരിദ്രര്‍ എന്നിവര്‍ക്കാണെന്നു ഗവേഷണം സൂചിപ്പിക്കുന്നുവെന്നതാണ്.' ഉള്‍ നഗരങ്ങളിലെ ആസ്ത്മ' എന്നപ്രയോഗം തന്നെ പുനര്‍നിര്‍വചിക്കാന്‍ സമയമായെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.

'ഒരുപാടു വ്യതിയാനങ്ങളുണ്ടെന്നാണ് ഞങ്ങള്‍ കണ്ടുപിടിച്ചത്. ആസ്ത്മ നിരക്ക് വടക്കു കിഴക്കന്‍ ഉള്‍ നഗരങ്ങളില്‍ കൂടുതലായിരുന്നു, എന്നാല്‍ ദാരിദ്ര്യം നിറഞ്ഞ മധ്യപടിഞ്ഞാറന്‍ സബര്‍ബുകളിലും അത് തന്നെയായിരുന്നു അവസ്ഥ. മിക്കവാറുമുള്ള ആസ്ത്മാ വ്യതിയാനങ്ങള്‍ സ്ഥലത്തെക്കാളും വംശം, ദേശീയത, ദാരിദ്ര്യം എന്നിവ അടിസ്ഥാനമാക്കിയാണ് വിശദീകരിക്കാന്‍ കഴിയുക. 'ശിശുരോഗ കേന്ദ്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായ കൊറിന്‍ കീറ്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.



'ജേര്‍ണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജി' പ്രസിദ്ധീകരിച്ച വിശകലനം അനുസരിച്ച്, മറ്റു സ്ഥലങ്ങളില്‍ ജീവിക്കുന്ന ആസ്ത്മയുള്ള 10.6 ശതമാനം കുട്ടികളെ അപേക്ഷിച്ച് മൊത്തത്തില്‍, ഉള്‍ നഗരങ്ങളില്‍ ജീവിക്കുന്ന 12.9 ശതമാനം കുട്ടികള്‍ക്ക് ആസ്ത്മയുണ്ട്. എന്നാല്‍ വംശം, ദേശീയത, ഭൂമിശാസ്ത്രം എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ആ വ്യത്യാസം ഇല്ലാതായി.

'ആഫ്രിക്കന്‍-അമേരിക്കന്‍സിലും പോര്‍ട്ടോറിക്കകാരിലും ആസ്ത്മയ്ക്കുള്ള വലിയ സാധ്യത ഒരു പക്ഷെ ജനിതകമാകാം', കീറ്റ് പറഞ്ഞു. ദരിദ്രരുടെ കാര്യത്തില്‍ ഒരുപക്ഷെ സാഹചര്യ ഘടകങ്ങളായ എലി, പാറ്റ തുടങ്ങിയ ക്ഷുദ്രജീവികളുമായുള്ള സമ്പര്‍ക്കം മൂലമുണ്ടാകുന്ന അലര്‍ജികള്‍, സിഗരറ്റ് പുക, മാസം തികയാതെയുള്ള ജനനം, അമ്മമാരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയാവാം കാരണം.

കീറ്റ് പറയുന്നത്, 'അലര്‍ജി കാരണം ആസ്ത്മയുടെ കടുത്ത ലക്ഷണങ്ങള്‍ നേരിടേണ്ടി വരുന്നത് ഒരുപക്ഷെ ഉള്‍നഗരങ്ങളില്‍ ജീവിക്കുന്ന കുട്ടികളായിരിക്കുമെന്നാണ്. 'അത് നിര്‍ണയിക്കാന്‍ മറ്റൊരു പഠനം നടത്തുകയാണവിടെ', അവര്‍ പറഞ്ഞു.
'കൂടിയ ആസ്ത്മാനിരക്കും സബര്‍ബിലെ കടുത്ത ദാരിദ്ര്യവും മൂലം, പൊതു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഒരേപോലെ കുട്ടികളുടെ നിരക്കുള്ള സമ്പന്ന നഗരങ്ങളിലും സബര്‍ബനുകളിലും ജീവിക്കുന്ന ആസ്ത്മയുള്ള 46 ശതമാനം കുട്ടികളെ അപേക്ഷിച്ച് ഉള്‍ നഗരങ്ങളില്‍ ജീവിക്കുന്ന ആസ്ത്മയുള്ള കുട്ടികള്‍ 8 ശതമാനം മാത്രമാണെന്നാണ് ഈ സര്‍വേയിലൂടെ ഞങ്ങള്‍ കണക്കാക്കുന്നത്.' കീറ്റിന്റെ ടീം എഴുതി.

No comments:

Post a Comment