ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ബഹുമാനപ്പെട്ട ട്രാന്‍സ്പോര്‍ട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാ കൃഷ്ണന്‍.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു
പാട് ജീവിത പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ ചര്‍ച്ചയാക്കി.. ആദ്യമേ
ഒന്ന് പറയട്ടെ. ഇനിയുള്ള കാലത്ത് ഈ ജനതയെ വിഡ്ഢികളാക്കി ഒരാള്‍ക്കും കേരളത്തെ
ഭരിക്കാന്‍ സാധിക്കുകയില്ല.. കാരണം ഇന്ന് കേരളം എന്ത് ചര്‍ച്ച ചെയ്യണമെന്നുള്ള
അജണ്ട തീരുമാനിക്കാനുള്ള കരുത്ത് സോഷ്യല്‍ മീഡിയയിലെ ഓരോരുത്തര്‍ക്കും
സാധ്യമായി എന്നത് തന്നെ... ഞങ്ങളുടെ പ്രശ്നങ്ങള്‍ ഇതിലൂടെ പറയുകയും അതിനു
പരിഹാരം കാണാന്‍ ഭാരണാധികാരികള്‍ നിര്‍ബന്ധിതരാവുന്ന അവസ്ഥ തീര്‍ച്ചയായും
ജനങ്ങള്‍ക്ക് നല്ലത് തന്നെ..
ഇപ്പോള്‍ ശ്രദ്ധയില്‍ പെടുത്താന്‍ ഉദ്ദേശിക്കുന്ന വിഷയം ഇതാണ്. വാ തുറന്നാല്‍
നഷ്ടക്കണക്ക് പറയുന്ന ആര്യാടന്‍ മന്ത്രിയും എപ്പോഴും നിരക്ക് കൂട്ടണം കൂട്ടണം
എന്ന് പറയുന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനും (ഇദ്ദേഹത്തിന് കുറക്കണം എന്ന
വാക്ക് അറിയില്ല എന്ന് തോന്നുന്നു – ക്ഷമിക്കണം) കൂടി ഈ അടുത്ത കാലത്ത്
ജനങ്ങള്‍ക്ക് നല്‍കിയ ഇരുട്ടടിയായിരുന്നല്ലോ ബസ്, ഓട്ടോ, കാര്‍ ചാര്‍ജ്
വര്‍ധന.. ഡീസല്‍ വില കൂടി...ബസ് മുതലാളിമാര്‍ നഷ്ടത്തില്‍ ... അങ്ങിനെ ഇങ്ങിനെ
എന്നൊക്കെ പറഞ്ഞു നിരക്ക് കൂട്ടി. കൂട്ടാന്‍ എല്ലാവരും സമവായത്തിലാണല്ലോ..
ഇന്ന് ഇതെഴുതുമ്പോള്‍ വരെ 2 തവണയായി 5 രൂപക്ക് മുകളില്‍ ഡീസല്‍ വില കുറഞ്ഞു.
എണ്ണക്കമ്പനികളുടെ ഒടുവിലത്തെ നീക്കവും പഠിച്ചപ്പോള്‍ മനസിലാവുന്നത് ഇനിയും
ഡീസലിന് വിലകുറയുമെന്നാണ്.
വേറൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു ദിവസം ഫുള്‍ ടാങ്ക് ലിറ്റര്‍ ഡീസല്‍
അടിക്കുന്ന ബസിനു ഏതാണ്ട് 1000 രൂപ അധിക വരുമാനം, ആഴ്ചയില്‍ 7000, മാസത്തില്‍
35000 രൂപയോളം അധിക വരുമാനം.... അതും അന്യായമായി....ഓട്ടോ, കാര്‍ അവസ്ഥയും
മറ്റൊന്നല്ല.
കൂട്ടണം കൂട്ടണം എന്ന് പറയുന്ന കമ്മീഷനും മന്ത്രിയും ഇപ്പോള്‍ 'കമാ'
മിണ്ടുന്നില്ല. ബസ്, ഓട്ടോ, കാര്‍ ഫെഡറേഷന്‍ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന്
പോലും സംശയിക്കത്തക്ക രീതിയില്‍ മൗനത്തിലുമാണ്!!! എല്ലാം ജനങ്ങള്‍
അനുഭവിച്ചോളും എന്ന് കരുതി അവര്‍ ഇരിക്കുകയാണോ? ഇനിയും ഞങ്ങളെ മണ്ടന്മാര്‍
ആക്കാന്‍ ഒരാളും നോക്കണ്ട. കേരളക്കരയിലുലുള്ള ഓരോരുത്തരുടെ കയ്യിലും ഈ മെസ്സേജ്
ഞങ്ങള്‍ എത്തിക്കും. ഭാരണാധികാരികളുടെ ഈ ഇരട്ടത്താപ്പ് ഞങ്ങള്‍ പുറത്തു കൊണ്ട്
വരിക തന്നെ ചെയ്യും. സോഷ്യല്‍ മീഡിയയിലെ ജനങ്ങളുടെ ശക്തി വന്‍ പ്രതിഷേധമായി
ഉയാരാന്‍ പോകുന്നു..
ഈ അവസരത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിനോട്
പറയാനുള്ളത്, വിഷാംശമുള്ള പച്ചക്കറിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന
ശബ്ദത്തിനു മറുപടി നല്‍കാന്‍ താങ്കള്‍ തയ്യാറായ പോലെ ഈ വിഷയത്തിലും
ഇച്ചാശക്തിയോടെ തീരുമാനമെടുത്തു ജനങ്ങളുടെ പ്രിയപ്പെട്ടവനാവാന്‍ താങ്കള്‍
തയ്യാറുണ്ടോ എന്നാണു?
പ്രതികരിക്കാന്‍ തയ്യാറായ ജനതയാണ് ഒരു രാജ്യത്തിന്റെ അഭിമാനം. ഈ മെസ്സേജ് ഇന്ന്
തന്നെ എല്ലാവരിലേക്കെത്തട്ടെ. നിങ്ങളുടെ ഒരു നിമിഷം ഈ പ്രതിഷധത്തില്
പങ്കാളിയാവട്ടെ...
ജയ് ഹിന്ദ്.
Share this maximum.
No comments:
Post a Comment